മഹിഷീ നിഗ്രഹത്തിനായി ശ്രീമണികണ്ഠന് ഈ കാനനപാതയിലൂടെയാണ് പോയതെന്ന് വിശ്വസിക്കപ്പെടുന്നു.
എരുമേലിയില്‍ നിന്നും ഏകദേശം 51 കിലോ മീറ്ററോളം ദൂരം കൊടുംകാട്ടിലൂടെ സഞ്ചരിച്ചാണ് അയ്യപ്പ ഭക്തര്‍ പമ്പയില്‍ എത്തിച്ചേരുന്നത്.
ശബരിമലക്കു പോകുന്ന ഭക്തര്‍ ,ആദ്യം എരുമേലി അയ്യപ്പ ക്ഷേത്രത്തിലും അതിനുശേഷം അയ്യപ്പന്റെ സന്തത സഹചാരിയായിരുന്ന വാവരുടെ പള്ളിയിലും ദര്‍ശനം നടത്തുന്നു.
മതസൌഹാര്‍ദത്തിന്റെ ഉത്തമോദാഹരണങ്ങളിലൊന്നാണ് ഒരു റോഡിന് ഇരുവശത്തുമായി നിലകൊള്ളുന്ന പേട്ട ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രവും വാവരുപള്ളിയും.
പേട്ടതുള്ളലില്‍ പങ്കെടുത്തശേഷം ഭക്തര്‍ എരുമേലിയില്‍ നിന്ന് പേരൂര്‍ത്തോടു വഴി ഇരുമ്മൂന്നിക്കര എത്തി ,അവിടെനിന്നും കാളകെട്ടിയില്‍ എത്തിച്ചെരുന്നു. കാളകെട്ടിയില്‍ നിന്നും പിന്നീട് അഴുത,കല്ലിടും കുന്ന്,ഇഞ്ചപ്പാറക്കോട്ട,മുക്കുഴി,കരിയിലാംതോട് എന്നീ സ്ഥലങ്ങള്‍ കടന്ന് കരിമല എത്തുന്നു. കരിമല കയറിയിറങ്ങിക്കഴിഞ്ഞാല്‍ ചെറിയാനവട്ടം-വലിയാനവട്ടം വഴി പമ്പയിലെത്താം.
എരുമേലിയില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ അകലെയാണ് കാളകെട്ടി സ്ഥിതിചെയ്യുന്നത്.
കാളകെട്ടിക്ക് ആ പെരുവന്നതിനു പിന്നില്‍ ഒരു കഥയുണ്ട്.
പണ്ട് അയ്യപ്പന് മഹിഷീ നിഗ്രഹത്തിനായി പുറപ്പെട്ട സമയത്ത് അദ്ദേഹത്തെ അനുഗ്രഹിക്കുന്നതിനും, മഹിഷീ നിഗ്രഹത്തിന് സാക്ഷ്യം വഹിക്കുന്നതിനുമായി ഇവിടെ എത്തിച്ചേര്‍ന്ന ശ്രീപരമേശ്വരന് തന്റെ വാഹനമായ കാളയെ ഇവിടെയൊരു ആഞ്ഞിലി മരത്തില്‍ ബന്ധിച്ചതായി വിശ്വസിക്കപ്പെടുന്നു. അങ്ങനെ ‘കാളയെ കെട്ടിയ’ സ്ഥലമായതിനാല്‍ ഇവിടം പില്ക്കാലത്ത് കാളകെട്ടി എന്ന പേരില്‍ അറിയപ്പെട്ടു.
പിന്നീട് കാളകെട്ടിയാഞ്ഞിലിക്കു സമീപത്തായി പന്തള രാജാവ് ഒരു ശിവക്ഷേത്രം പണികഴിപ്പിക്കുകയും ഒപ്പം ആഞ്ഞിലിമരത്തെ , ചുറ്റും തറകെട്ടി സംരക്ഷിക്കുകയും ചെയ്തു . ഈ ക്ഷേത്രമുറ്റത്താണ് ഭക്തര്‍ യാത്രാമദ്ധ്യേ വിരിവെക്കാറ്.
കാളകെട്ടി കഴിഞ്ഞാല്‍ അടുത്ത ഇടത്താവളം 2.5 കിലോമീറ്റര്‍ അകലെയുള്ള അഴുതയാണ് .
സ്വാമിമാര്‍ക്കു വിശ്രമിക്കാനും ശുദ്ധജലം ശേഖരിക്കാനുമുള്ള സൌകര്യങ്ങള്‍ കാളകെട്ടിയില്‍ എല്ലാ വര്‍ഷവും ഒരുക്കാറുണ്ട്.
കല്ലും മുള്ളും മറ്റു ദുര്‍ഘടങ്ങളും നിറഞ്ഞതാണെങ്കിലും കാനനപാതയിലൂടെയുള്ള ശബരിമല യാത്ര അവിസ്മരണീയമായ ഒരനുഭവം തന്നെയാണ്.
* ചിത്രങ്ങള്‍ക്ക് കടപ്പാട് എന്റെ സുഹൃത്ത് അനൂപിനോട് *
6 comments:
സ്വാമി ശരണം.
കാനനവാസാ വളരെ നല്ല വിവരണം. നല്ല കാര്യങ്ങള്‍ …
നന്നായി, ഈ വിവരണവും ചിത്രങ്ങളും.
:)
എല്ലാം നല്ലത്
:)
സ്വാമി ശരണം
:)
ഉപാസന
സങ്കല്പ്പത്തിലും ചിത്രങ്ങളിലും മാത്രം സ്ത്രീകള്‍ക്ക് കാണാന്‍ സാധിക്കുന്ന ശബരിമല തീര്‍ത്ഥാടന പാതയിലെ കാഴ്ചകളേയും, വിശേഷങ്ങളേയും കുറിച്ച് ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് നന്നായി, കാനനവാസാ.
ഇനിയും കൂടുതല്‍ പോസ്റ്റുകള്‍ ഇടുമെന്നു പ്രതീക്ഷിക്കുന്നു.
സ്വാമി അയ്യപ്പന് കണ്ടതിനു ശേഷം അയ്യപ്പക്ഷേത്രങ്ങളേ കുറിച്ച് കൂടുതല്‍ അറിയണമെന്നൊരു ആഗ്രഹം.
എന്താ മാഷേ സീസണല്ലാത്ത സീസണില്‍ ഒരു മലയറ്റം???
വിഷുവിളക്കാണോ ലക്ഷ്യം??
നല്ല വിവരണം, മൂല്യവത്തായ വിശദാംശങ്ങള്‍.
നന്നായി സുഹൃത്തേ, രസമുള്ള വായന
Post a Comment